സ്ത്രീയുടെ കുത്തഴിഞ്ഞ ജീവിതം ബലാത്സംഗത്തിന് ന്യായീകരണമല്ല
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഇരയുടെ സ്വഭാവദൂഷ്യം ബലാത്സംഗക്കേസില്‍ അപ്രസക്തമെന്ന് സുപ്രീംകോടതി. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത്, അത് ന്യായീകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീ ആയാലും അവള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വസ്തു അല്ല. ലൈംഗികബന്ധത്തിന് സ്ത്രീയ്ക്ക് സമ്മതമല്ലെങ്കില്‍ അത് കുറ്റകൃത്യം തന്നെയാണ്. സ്ത്രീക്കെതിരെ മാത്രമല്ല സമൂഹത്തിനെതിരായ കുറ്റകൃത്യം കൂടിയാണ് അത്.
സ്ത്രീയ്ക്ക് എത്ര ലൈംഗിക പങ്കാളികള്‍ ഉണ്ടെന്ന് നോക്കിയല്ല കേസില്‍ വിചാരണ നടത്തേണ്ടത്. സ്ത്രീയുടെ സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവ് തേടി ബലാത്സംഗക്കേസ് പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ്സുമാരായ ബിഎസ് ചൗഹാന്‍, എഫ്എംഐ കലീഫുള്ള എന്നിവരടങ്ങുന്ന ബഞ്ച് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.