രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയ്ക്കെതിരെ ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 ജൂണ്‍ 2013 (08:34 IST)
PRO
ഇന്ത്യയില്‍നിന്നും ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കന്‍ ഗവണ്‍മെന്റിനെതിരേയോ അവരുടെ ഏജന്‍സികള്‍ക്കെതിരേയോ ഉത്തരവിടാന്‍ ആകില്ലെന്നു സുപ്രീംകോടതി.വിവരം ചോര്‍ത്തുന്നതു പൗരാവകാശലംഘനമാണെന്നും വിദേശ കമ്പനികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പപര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

സുപ്രീംകോടതിയുടെ പരിധിയില്‍ വരുന്ന രാജ്യമല്ലെന്നും തങ്ങളുടെ നിയമപരിപാലനാധികാരം ലോകം മുഴുവനല്ലെന്നും ജസ്റ്റീസുമാരായ എ കെ പട്നായിക്‌, രഞ്ജന്‍ ഗൊഗോയി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി.

പ്രിസം എന്ന രഹസ്യ ചോര്‍ത്തല്‍ പദ്ധതിയെപറ്റിയുള്ള വിവരങ്ങള്‍ കടത്തിക്കൊണ്ടുവന്നത് 29 വയസ് മാത്രം പ്രായമുള്ള അമേരിക്കന്‍ കംപ്യൂട്ടര്‍ വിദഗ്ദന്‍ എഡ്വേര്‍ഡ് സ്നോഡനായിരുന്നു‍. സിഐഎയുടെ ടെക്നിക്കല്‍ അസിസ്റ്റന്‍റാണ് ഇപ്പോള്‍ റഷ്യയില്‍ അമേരിക്കന്‍ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഒളിവില്‍ കഴിയുന്ന സ്നോഡന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :