സിപിഎം പ്രകടനത്തിന് നേരെ ആക്രമണം: രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു
ബര്‍ദ്വാന്‍|
WEBDUNIA|
Last Modified വ്യാഴം, 23 ഫെബ്രുവരി 2012 (03:54 IST)
ബംഗാളില്‍ സി പി എം പ്രകടനത്തില്‍ പങ്കെടുത്ത രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. സി പി എം മുന്‍ എം എല്‍ എ പ്രദീപ് താ, ജില്ലാകമ്മിറ്റിയംഗം കമല്‍ ഗായെന്‍ എന്നിവരാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനിലാണ് സംഭവം നടന്നത്. സി പി എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചു വിടുകയായിരുന്നു.
സംഭവത്തെ സി പി എമ്മും കോണ്‍ഗ്രസ് അടക്കമുള്ള മറ്റുപാര്‍ട്ടികളും അപലപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബര്‍ദ്വാനില്‍ 12 മണിക്കുര്‍ ബന്ദിന് സി പി എം ആഹ്വാനം ചെയ്തു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 28ന് നടക്കുന്ന പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം നടത്തിയ പ്രകടനത്തിന് നേരെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കുന്തവും ഇരുമ്പ് ദണ്ഡുകളും മുളവടിയും ഏന്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് തൃണമൂല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ്അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.