ഇന്ദിരയുടെ ‘പേരില്‍’ മമതയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നു
WEBDUNIA|
Last Modified ചൊവ്വ, 3 ജനുവരി 2012 (18:21 IST)
PRO
PRO
കൊല്‍ക്കത്ത: കൊല്‍ക്കത്ത ഇന്ദിരാഭവന്‍ ഗസ്റ്റ് ഹൌസിന്റെ പേരുമാറ്റാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കം വിവാദത്തില്‍. പേരുമാറ്റുന്ന വിഷയത്തില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ ഔദ്യോഗിക വസതി കൂടിയായിരുന്ന ഇന്ദിരാഭവന്റെ പേര് മാറ്റാന്‍ മമത നടത്തുന്ന നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ പേരിന് പകരം പ്രശസ്ത ബംഗാളി കവി കാസി നസ്റുലിന്റെ പേര് നല്‍കാനാണ് മമതയുടെ നീക്കം.
അതേസമയം കോണ്‍ഗ്രസ് അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷപം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്ത തൃണമൂലിനോട് പകപോക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇടതു പക്ഷവുമായി രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മമത ആരോപിക്കുന്നു.