മുന്‍ അംബാസഡര്‍ എ കെ ദാമോദരന്‍ അന്തരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുന്‍ അംബാസഡറും എഴുത്തുകാരനുമായ എ കെ ദാമോദരന്‍(90) അന്തരിച്ചു. ന്യുഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയബാധയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം.

തൃപ്പൂണിത്തുറ സ്വദേശിയായ ദാമോദരന്‍ ഡല്‍ഹി ഹിന്ദു കോളജില്‍ അധ്യാപകനായിരിക്കവേയാണ്‌ ഐ എഫ്‌ എസ്‌ ലഭിച്ചത്‌. ശ്രീലങ്ക, സ്വീഡന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :