നക്സലുകള്‍ക്ക് കല്യാണം കഴിക്കാം; കുട്ടികള്‍ പാടില്ല!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (18:13 IST)
PRO
PRO
നക്സലുകള്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടെന്നും എന്നാല്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്നും വെളിപ്പെടുത്തല്‍. ഛത്തീസ്ഗഡില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയ നക്സലുകള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമബംഗാളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് നക്സലുകളെ വന്ധ്യംകരണത്തിന് വിധേയരാക്കുന്നത്. കുട്ടികള്‍ ഉണ്ടായാല്‍ ഇവര്‍ ഗ്രാമത്തിലേക്ക് തിരിച്ചുപോകുമെന്നും അങ്ങനെ നക്സല്‍ പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിക്കും എന്നുമുള്ള കണക്കുകൂട്ടല്‍ മൂലമാണ് വന്ധ്യംകരണം നിര്‍ബന്ധമാക്കുന്നത്.

മുതിര്‍ന്ന നേതാക്കളില്‍ നിന്ന് സ്ത്രീകള്‍ക്ക് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവരാറുണ്ടെന്നും കീഴടങ്ങിയ സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :