സല്മാന് ഖാന് ബ്രിട്ടനില്‍ പോകണ്ട; വിസ നിഷേധിച്ചു, ആദ്യം കേസുകള്‍ തീരട്ടെ
മുംബൈ|
WEBDUNIA|
PRO
മസില്ഖാന് ബ്രിട്ടനിലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍. എന്തു പറയാനാ കേസില്‍പ്പെട്ട് മുങ്ങിക്കിടക്കുകയല്ലേ നമ്മുടെ സല്മാന് ഖാന്.
ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ മുംബൈ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുകയുമാണ്. ഇതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചത്. രാജസ്ഥാനില്‍ 1998ല്‍ മാനുകളെ വേട്ടയാടിയ കേസില്‍ സല്മാന് ശിക്ഷിക്കപ്പെട്ടിരുന്നു. ഒരു കേസില്‍ അഞ്ചുവര്‍ഷവും മറ്റൊരു കേസില്‍ ഒരുവര്‍ഷവും സല്‍മാനു ശിക്ഷ വിധിച്ചിരുന്നു.
കീഴ്ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, അപേക്ഷ തള്ളിയതു സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്നും ഇതു പരിഹരിച്ചു വീണ്ടും അപേക്ഷ നല്‍കുമെന്നും സല്‍മാന്റെ പിതാവ് സലിം ഖാന് പറഞ്ഞു.
എന്തായാലും നമ്മുടെ ബോഡിഗാഡിന് സ്വന്തം ബോഡി സൂക്ഷിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. പിതാവിന്റെ വാക്കില്‍ വിശ്വസിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം മസില്ഖാന്