നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ വിസക്കെതിരെ കത്ത്; പല ഒപ്പുകളും വ്യാജം?
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള 65 എംപിമാര്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയ്‌ക്ക് കത്തയച്ച സംഭവത്തില്‍ പല ഒപ്പുകളും വ്യാജമെന്ന് പരാതി.
സിപിഐ എം പി അച്യുതന്‍, സിപിഎം പാരലമെന്റ് മെമ്പര്‍ യെച്ചൂരി എന്നിവര്‍ ഈ കത്തില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ തന്ത്രവിഭാഗമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
വ്യക്‌തികള്‍ എന്താണ് ചെയ്യുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും വിഷയം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഒരു തലങ്ങളിലും ചര്‍ച്ച നടന്നിട്ടില്ലെന്നും രാജ് ബബ്ബാര്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ച് ഇത് ഇല്ലാത്ത പ്രശ്നമാണെന്നും രാജ് ബബ്ബാര്‍ വ്യക്‌തമാക്കി.
മോഡിക്കെതിരായ കത്തും കത്തില്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ലെന്ന ചില എംപിമാരുടെ വാദവും വിവാദമായതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്രകാരം വിശദീകരണവുമായി രംഗത്തെത്തിയത്.