അപേക്ഷ നല്‍കിയാ‍ല്‍ അര്‍ഹനാണെങ്കില്‍ മോഡിക്ക് വിസ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍| WEBDUNIA|
PTI
മോഡിയുടെ ലഭിച്ചാല്‍ കുടിയേറ്റ നിയമം അനുസരിച്ച് അര്‍ഹനാണെങ്കില്‍ നല്‍കുമെന്ന് യു എസ് വിദേശകാര്യ വക്താവ് ജെന്‍ സാകി പറഞ്ഞു. മോഡിക്ക് വിസ നല്‍കരുതെന്ന് ആവശ്യപ്പെട്ട് 65 ഇന്ത്യന്‍ എംപിമാര്‍ അമേരിക്കയിലേക്ക് കത്തയച്ചെന്നത് പല വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

വിസയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ നിയമം മാറ്റിയിട്ടില്ലെന്ന് സാകി പറഞ്ഞു. വ്യക്തികളുടെ കാര്യത്തില്‍ നിയമത്തില്‍ മാറ്റങ്ങളോ പ്രത്യേക പരിഗണനകളോ കാണിക്കാറില്ല. മോഡി വിസക്ക് അപേക്ഷിച്ചാല്‍ നിയമാനുസൃതമായ രീതിയില്‍ നടപടിയെടുക്കും.

ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് 2005- ല്‍ മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഈയടുത്ത് അമേരിക്ക സന്ദര്‍ശിച്ച ബിജെപി. അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് യുഎസ്. ജനപ്രതിനിധികള്‍ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ മോഡിക്ക് അമേരിക്ക വിസ അനുവദിക്കുന്നത് തങ്ങളുടെ വിഷയമല്ലെന്നും യുഎസ് ഭരണകൂടത്തിന്‍െറ കാര്യമാണെന്നും രാജ്നാഥ് സിംഗ് പിന്നീട് അമേരിക്കയിലെ ഇന്ത്യക്കാരായ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :