മോഡിയുടെ വിസ: എം പിമാരുടെ കത്ത് യഥാര്‍ത്ഥമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള എംപിമാര്‍ അയച്ച കത്ത് യഥാര്‍ത്ഥവും ആധികാരികവുമാണെന്ന് അമേരിക്ക വ്യക്തമാക്കിതായി റിപ്പോര്‍ട്ട്.
കത്തിലുള്ള എംപിമാരുടെ ഒപ്പ് വ്യാജമല്ലെന്നും കാലിഫോര്‍ണിയയിലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ വ്യക്തമാക്കി. മോഡിക്ക് വിസ നിഷേധിച്ച നടപടി തുടരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള 65 എം പിമാരാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് കത്തയച്ചത്.
25 രാജ്യസഭാ അംഗങ്ങളും 40 ലോക്‌സഭാ അംഗങ്ങളും ഒപ്പിട്ട കത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ അംഗം എം പി അച്യുതന്‍, ഡിഎംകെ അംഗം കെ പി രാമലിംഗം എന്നിവരും ഉള്‍പ്പെടുന്നു.
2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ ഗുജറാത്ത് കൂട്ടക്കൊലയുടെ സൂത്രധാരന്‍ എന്ന നിലയിലാണ് മോഡിക്ക് അമേരിക്ക് വിസ നിഷേധിച്ചത്.