സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആക്കി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓരോ സിലിണ്ടര്‍ ലഭിക്കും. തുടര്‍ന്ന് ഏപ്രില്‍ മുതലുള്ള ഒരു വര്‍ഷകാലയളവില്‍ എല്ലാ മാസവും ഓരോ സിലിണ്ടര്‍ വീതം ലഭിക്കും.

സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പത് ആക്കി ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈയിടെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാഹുലിന്റെ ശുപര്‍ശ പരിഗണിച്ചാണ് ഇപ്പോള്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കാന്‍ തീരുമാനമായത്. പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട പ്രശ്ങ്ങളും ആശങ്കകളും പരിഹരിക്കാന്‍ പ്രത്യേക മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. മന്ത്രിതല സമിതിയുടെ തീരുമാനം വരുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :