തൊടുപുഴയില്‍ 12 വയസ്സുകാരിക്ക് പീഡനം; ബന്ധുവും അയല്‍‌വാസികളുമുള്‍പ്പടെ 5പേര്‍ അറസ്റ്റില്‍

തൊടുപുഴ| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (10:54 IST)
PRO
അറക്കുളത്താണ് 12 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവാ‍യ സ്ത്രീയും അയല്‍‌വാസികളുമുള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍.

അയല്‍വാസിയും ബന്ധുവുമായുഅ സ്ത്രീയാണ് ഏഴാം ക്ലാസുകാരിയ കുട്ടിയെ അയല്‍ക്കാരായ ചെറുപ്പകാര്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരായ വിനോദ്, മനോജ്, ശശി, അനൂപ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായത്.

മൂന്നുപേര്‍ കൂടി പിടിയിലാകുവാനുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തുവന്നത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പൊലീസ് കേസ് എടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :