ശുചിത്വമില്ലായ്മയുടെ പേരില്‍ നഗരത്തിലെ 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് ലഭിച്ചു. നഗരസഭാ ഹെല്‍ത്ത് സ്ക്വാഡിന്‍റെ പരിശോധനയിലാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ആകെ 32 ഹോട്ടലുകളിലാണ് കഴിഞ്ഞ ദിവസം നഗരസഭാ ഹെല്‍ത്ത് സ്ക്വാഡിന്‍റെ പരിശോധന നടന്നത്. ഇതിനൊപ്പം നിരത്തില്‍ മാലിന്യം നിക്ഷേപിച്ച 12 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് പിഴയായി 18200 രൂപ ഈടാക്കുകയും ചെയ്തു.
ഇതിനൊപ്പം നിരോധിത പ്ലാസ്റ്റിക് വില്‍പ്പന നടത്തിയതിനു 3 കടകള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്ന് 1200 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി.