ശിവസേനയ്ക്കു 18 ലക്ഷം പിഴ

മുംബൈ:| WEBDUNIA|
മുംബൈ പൊലീസ്‌ ഓര്‍ഡിനന്‍സ്‌ പ്രകാരം പതിനെട്ട് ലക്ഷം രൂപയുടെ പിഴയൊടുക്കേണ്ടിവരും. തൊഴിലാളികളെ പിരിച്ചു വിട്ടെന്നാരോപിച്ചു കഴിഞ്ഞയാഴ്ച ഹോട്ടല്‍ ഇന്റര്‍നാഷനല്‍ ആക്രമിച്ച സംഭവത്തിലാണ് ശിവസേനയ്ക്ക് പിഴയിട്ടിരിക്കുന്നത്.

ജനുവരി 21 -നാണ് പിഴയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ശിവസേനയുടെ രാജ്യസഭ എംപി സഞ്ജയ്‌ റാവത്തിന്റെ നേതൃത്വത്തില്‍ 200 ഓളം വരുന്ന ശിവസേനക്കാര്‍ ഹോട്ടല്‍ ഇന്റര്‍നാഷനല്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. റാവത്തിനെ ഇതിന്റെ പേരില്‍ പിന്നീട്‌ അറസ്റ്റ്‌ ചെയ്തു.

മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്കു കാരണക്കാരായവര്‍ക്ക് ബോംബെ പൊലീസ്‌ ഓര്‍ഡിനന്‍സ്‌ പ്രകാരമാണ് പിഴ വിധിക്കുന്നത്. സംസ്ഥാനത്ത് ആരെങ്കിലും അക്രമം അഴിച്ചുവിട്ടാല്‍ പിഴയിടേണ്ടി വരുമെന്ന് ബുധനാഴ്ച മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ജയന്ത്‌ പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ, നാസിക്കില്‍ റിപ്പബ്ലിക്‌ ദിനാഘോഷത്തിനിടെ ഉത്തരേന്ത്യക്കാരെ ആക്രമിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയ്ക്ക് അമ്പതിനായിരം രൂപ പിഴയൊടുക്കേണ്ടി വരും.

പിഴയൊടുക്കേണ്ടത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും തങ്ങള്‍ക്ക് അതുസംബന്ധിച്ച് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നാണ് ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :