നാദാപുരത്ത് ലീഗ് നേതാവിന് വെട്ടേറ്റു

നാദാപുരം | M. RAJU| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (14:34 IST)
നാദാപുരം തൂണേരി വെസ്റ്റ്‌ എല്‍പി സ്കൂള്‍ അധ്യാപകനും മുസ്‌ലിം ലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറിയുമായ വളപ്പില്‍ കുഞ്ഞഹമദിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചു.

ഇന്ന് രാവിലെയാണ്‌ സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞഹമ്മദിനെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണ്‌. നേരത്തെയും കുഞ്ഞഹമ്മദിന് നേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാദാപുരത്ത്‌ യുഡിഎഫ്‌ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് നാദാപുരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :