ഒറീസയിലേത് നിര്‍ഭാഗ്യകര സംഭവം - അഹമ്മദ്

കൊച്ചി | M. RAJU| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2008 (16:34 IST)
ഒറീസയില്‍ നടക്കുന്നത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും ഇ.അഹമ്മദ് ആ‍വശ്യപ്പെട്ടു. കൊച്ചിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വി‌.എച്ച്‌.പി നേതാവിന്‍റെ കൊലപാതകത്തെ തുടര്‍ന്നാണ് ഒറീസയില്‍ സംഘര്‍ഷം പടര്‍ന്നുപിടിച്ചത്.

പലയിടത്തും ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന ഓര്‍ഫനേജുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. ഖുറ്റപല്ലി ഒരു അനാഥാലയത്തിലെ അദ്ധ്യാപകനെയും, പരിചാരകനെയും അക്രമികള്‍ ജീവനോടെ കത്തിച്ചു. 700ഓളം വരുന്ന ജനക്കൂട്ടം ഇവരെ തീയില്‍ എറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആറോളം പള്ളികള്‍ക്ക് അക്രമികള്‍ തീവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :