കണ്ണൂരില്‍ അക്രമങ്ങള്‍ കുറഞ്ഞു - സര്‍ക്കാര്‍

കൊച്ചി | M. RAJU| Last Modified വെള്ളി, 29 ഓഗസ്റ്റ് 2008 (13:40 IST)
കണ്ണൂര്‍ ജില്ലയില്‍ അക്രമ സംഭവങ്ങള്‍ കുടുതലാണെന്ന ധാരണ തെറ്റാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറവ്അക്രമങ്ങളാണ് കണ്ണൂരില്‍ നടന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. സുധീര്‍കുമാര്‍ വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി വിശദീകരണം തേടിയിരുന്നു.

ഇതേ തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച നടപടികളിലാണ് സര്‍ക്കാര്‍ വിശദീ‍കരണം. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 508 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ കണ്ണൂരില്‍ 287 കൊലപാതകങ്ങളേ നടന്നിട്ടുള്ളൂ. 2003ല്‍ ഏറ്റവും കുറവ് കൊലപാതകങ്ങള്‍ നടന്നത് കണ്ണൂരിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :