ശമ്പളം തരില്ലെന്ന് പറഞ്ഞ് മുതലാളി കുടുക്കിയതാണെന്ന് ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
താന്‍ നിരപരാധിയാണെന്ന് ഡല്‍ഹി ബലാത്സംഗ ക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയപ്പോഴാണ് പൊലീസിന്‍റെ കുറ്റാരോപണങ്ങള്‍ പ്രതി നിഷേധിച്ചത്. സംഭവത്തില്‍ പങ്കില്ലെന്നും തന്നെ തെറ്റായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നെന്നും പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ഗീതാഞ്ജലി ഗോയലിന്‍റെ മുമ്പാകെ പ്രതി പറഞ്ഞു.

കേസില്‍ ഒന്നാം പ്രതിയും തന്‍റെ മുതലാളിയുമായ രാംസിങ് ശമ്പളം തരില്ലെന്ന് പറഞ്ഞ് സംഭവത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നവെന്ന് പ്രതി വെളിപ്പെടുത്തി. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

രാംസിങ് ഉള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ വിചാരണ പ്രത്യേക അതിവേഗക്കോടതിയിലാണ് നടക്കുന്നത്. കൗമാരക്കാരന് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ഇക്കാരണത്താലാണ് ഇയാളുടെ വിചാരണ ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെ നടക്കുന്നത്.

മു കേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഡിസംബര്‍ 16-ന് ക്രൂരമായി ബലാത്സംഗംചെയ്യപ്പെട്ട പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഡിസംബര്‍ 29-ന് മരിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :