ഹോട്ടല്‍ ഭക്ഷണം കഴിച്ച് പൊലീസുകാര്‍ ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പൊലീസുകാര്‍ ആശുപത്രിയിലായി. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലുള്ള കദേഴ്സ് കിച്ചനില്‍ നിന്ന് പൊറോട്ടയും ചിക്കനും കഴിച്ചതാണ്‌ പ്രശ്നമായതെന്ന്
പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ രാത്രി എആര്‍ ക്യാമ്പില്‍ നിന്ന് കറ്റോണ്‍മെന്‍റ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് ഭക്‍ഷ്യവിഷബാധയേറ്റ് ജനറല്‍ ആശുപത്രിയിലായത്.

കണ്ടോണ്‍മെന്‍റ് എസ് ഐ രാജേഷ് എത്തി ഹോട്ടല്‍ പരിശോധിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഇന്‍സ്പെക്ടര്‍ ബാബുരാജ് ഹോട്ടലിലെത്തി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത്
പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :