'ദേശീയ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ ഭയം'
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ദേശീയ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ ഭയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ ഭയക്കുകയും മടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. എന്തെങ്കിലും സംഭവിച്ചാല്‍, ആരെങ്കിലും ആക്രമിച്ചാല്‍ ആരും പരാതി നല്‍കുന്നില്ല. ഇനി പരാതിയുമായി ചെന്നാല്‍ തന്നെ പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്യില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.