മദ്യപിച്ച് കാറോടിക്കവെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ് പൊലീസ് പിടിയില്‍

ന്യൂമെക്‍സിക്കോ| WEBDUNIA|
WD
WD
മദ്യപിച്ച് കാറോടിക്കവെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 25കാരനായ ലൂയിസ് ബ്രൌണിനെയാണ് മെക്‍സിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ തിരക്കേറിയ റോഡിലാണ് യുവാവ് ആഭാസ കാറോട്ടം നടത്തിയത്. കാറോടിക്കവെ യുവാവ് അമിതമായി മദ്യപിക്കുകയും കാമുകിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കാറിന്റെ കണ്ട്രോള്‍ നഷ്ട്‌പ്പെടുകയും വഴിയരികില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യുവതി പുറത്തേക്ക് തെറിച്ച് പോയി. പരിപൂര്‍ണനഗ്നയായി കാണപ്പെട്ട യുവതിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. യുവാവിനെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :