വീരപ്പന്റെ അനുയായികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വനം കൊള്ളക്കാരന്‍ വീരപ്പന്റെ അനുയായികളുടെ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ബുധനാഴ്ച വരെയാണ് സ്‌റ്റേ. വധശിക്ഷയ്ക്ക് വിധിക്കപ്പെവര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്.

ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്.

വീരപ്പന്റെ സഹോദരന്‍ ജ്ഞാനപ്രകാശ്, മീശൈ മഠയ്യ, സൈമണ്‍, ദിലവേന്ദ്ര എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബുധനാഴ്ച തള്ളിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനെതിരെ കഴിഞ്ഞ ശനിയാഴ്ച ഇവര്‍ ഹര്‍ജി നല്‍കുകയായിരുന്നു.

1993 ഏപ്രില്‍ ഒമ്പതിന് കര്‍ണാടകയിലെ പാലാറില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 22 പൊലീസുകാര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. വീരപ്പന്‍റെ കൂട്ടാളികള്‍ക്ക് 2004ലാണ് സുപ്രീം‌കോടതി വധശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :