ക്രിമിനല്‍ സംഭവങ്ങളില്‍ നിന്ന് പൊലീസ് ഒഴിഞ്ഞു നില്‍ക്കണം: തിരുവഞ്ചൂര്‍
തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 31 ജനുവരി 2013 (10:40 IST)
PRO
PRO
ക്രിമിനല്‍ സംഭവങ്ങളില്‍ നിന്ന് പൊലീസ് ഒഴിഞ്ഞു നില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്നറിയിപ്പ്.
ഐസ്ക്രീം കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റക്കാരനായ കെ എ റൗഫുമായി ഡി ഐ ജി എസ് ശ്രീജിത്തിനുള്ള ബന്ധം വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.