ഫുട്ബോളിനിടെ കലാപം: ഈജിപ്തില്‍ 21 പേര്‍ക്ക് വധശിക്ഷ

കെയ്‌റോ| WEBDUNIA|
PRO
PRO
ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ കലാപത്തില്‍ ഈജിപ്തില്‍ 74 പേര്‍ കൊല്ലപ്പെട്ട കേസില്‍ 21 പേര്‍ക്ക് വധശിക്ഷ. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോള്‍ അക്രമം ആയിരുന്നു അത്.

2012 ഫെബ്രുവരി ഒന്നിന് പോര്‍ട്ട് സെഡ് സ്‌റ്റേഡിയത്തിലായിരുന്നു അക്രമം നടന്നത്. ബദ്ധവൈരികളായ അല്‍ അഹ്‌രി-അല്‍ മസ്‌രി എന്നീ ടീമുകള്‍ തമ്മിലുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം.

ആരാധകര്‍ പരസ്പരം ഏറ്റുമുട്ടുകയും സ്റ്റേഡിയത്തില്‍ തീവയ്ക്കുകയുമായിരുന്നു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. കേസിലെ ബാക്കി 52 പ്രതികളുടെ ശിക്ഷ മാര്‍ച്ച് 9ന് വിധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :