വീട്ടുജോലിക്കാരന് ലൈംഗിക പീഡനം; മധ്യപ്രദേശ് ധനമന്ത്രി രാജിവച്ചു
ഭോപ്പാല്‍: |
WEBDUNIA|
PRO
PRO
ഭോപ്പാല്‍: മധ്യപ്രദേശില്‍ വീട്ടുജോലിക്കാരനെ ധനമന്ത്രി പീഡിപ്പിച്ചു. വീട്ടുജോലിക്കാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മധ്യപ്രദേശ് ധനമന്ത്രി രാഘവ്ജി രാജിവച്ചു. തെളിവായി പീഡനരംഗങ്ങള്‍ ചിത്രീകരിച്ച സിഡിയും പരാതിക്കാരന്‍ ഹാജരാക്കി. ഒരു സുഹൃത്ത് മുഖേനയാണ് ഇവ ചിത്രീകരിച്ചതെന്നും ജോലിക്കാരന്‍ പറഞ്ഞു.
ജോലിക്കാരിയുടെ പരാതിയെ തുടര്‍ന്ന് രാഘ്‌വിജക്കെതിരെ കേസെടുത്തിരുന്നു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് രാഘ്വ്ജി തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ജോലിക്കാരന്റെ പരാതി. വിദീഷയില്‍ നിന്നുള്ള വിധാന്‍ സഭ അംഗമാണ് രാഘ്വ്ജി. മുന്‍പ് രാജ്യസഭയിലും ലോക്സഭയിലും അംഗമായിട്ടുണ്ട്.
രാഘ്വ്ജിക്കെതിരായ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തതോടെ രാജിവയ്ക്കാന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് പവാന്‍ ആവശ്യപ്പെടുകയായിരുന്നു. ജലവിഭവമന്ത്രി ജയന്ത് മല്ലയ്യയ്ക്ക് ധനവകുപ്പിന്റെ അധിക ചുമതല നല്‍കി.