നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബിജു രാധകൃഷ്ണന്‍ പീഡിപ്പിച്ചുവെന്ന് സരിത

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ നഗ്നചിത്രങ്ങള്‍ എടുത്ത് തന്നെ സ്ഥിരമായി പീഡിപ്പിച്ചുവെന്ന് സരിതയുടെ മൊഴി. തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി. ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതോടെ താനും തട്ടിപ്പിന്റെ ഭാഗമാകുകയായിരുന്നുവെന്നാണ് സരിതയുടെ കുറ്റസമ്മതം.

താന്‍ പോലും അറിയാതെ കിടപ്പറ ദൃശ്യങ്ങള്‍ ബിജു പകര്‍ത്താറുണ്ടായിരുന്നു. ബിജുവുമായി വാക്‌തര്‍ക്കമുണ്ടായപ്പോഴാണ് ഇത്തരം വീഡിയോകളും ചിത്രങ്ങളും താന്‍ കണ്ടത്. തനിക്ക് എതിര്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ബിജു തന്നെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നുവെന്നും വ്യക്തമാക്കി.

ബിജുവും ഒന്നിച്ചു താമസിച്ചിരുന്ന കാലത്തു വിവിധ പോസുകളിലുള്ള തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പലരോടും തന്നെ കുറിച്ച് ബിജു പറഞ്ഞിരുന്നത് പങ്കാളി എന്നാണ്. ഇതിന് വേണ്ടി ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും സരിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :