സിസ്റ്റര്‍ അഭയ കന്യകയായിരുന്നു എന്ന് ഫോറന്‍സിക് മേധാവി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മരണപ്പെടുമ്പോള്‍ സിസ്റ്റര്‍ അഭയ കന്യകയായിരുന്നു എന്ന് ഫോറന്‍സിക് മേധാവിയുടെ മൊഴി. മുന്‍ പൊലീസ് സര്‍ജനും ഫോറന്‍സിക് വിഭാഗം മേധാവിയുമായ സി രാധാകൃഷ്ണനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇങ്ങനെ മൊഴി നല്‍കി.
സിസ്റ്റര്‍ അഭയ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. അഭയയുടെ ശരീരത്തില്‍ നിന്ന് പുരുഷ ബീജം കണ്ടെത്തിയില്ല. ഭക്ഷണ പദാര്‍ഥങ്ങളില്‍ കാണുന്ന കോളിന്‍ പുരുഷ ബീജമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനാണ് റജിസ്റ്ററില്‍ ആദ്യം അങ്ങനെ എഴുതി ചേര്‍ത്തതെന്നും അദ്ദേഹം കോടതിയില്‍ മൊഴി നല്‍കി.