നാവികസേനയിലെ ലൈംഗികവിവാദം: ഭാര്യമാരെ കാഴ്ച വയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
നാവികസേനയില്‍ ഭാര്യമാരെ കാഴ്ച വയ്ക്കാറുണ്ടെന്ന വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. ഉദ്യോഗക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ ഭാര്യമാരെയും പെണ്‍കുട്ടികളെയും കാഴ്ചവെക്കുന്നത് സ്ഥിരം സംഭവമാണെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി വെളിപ്പെടുത്തിയത്.

ഇതിനെതിരെ ആരും പരാതിപ്പെടാറില്ല. ഭാര്യമാര്‍ ആരും തന്നെ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ സന്നദ്ധരായിരിക്കുകയാണെന്നും യുവതി പറഞ്ഞു.

എല്ലാം സഹിച്ച് കഴിയാതെ ഇത്തരക്കാര്‍ക്കെതിരെ പരാതി കൊടുക്കാന്‍ സ്ത്രീകള്‍ രംഗത്ത് വന്നത് നല്ല കാര്യമാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാന്‍ നാവികസേന ഭയക്കുകയാണ്. എന്നാല്‍ താന്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന് യുവതി വ്യക്തമാക്കി.

നാവികസേന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികവിവാദത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രതിരോധമന്ത്രി എകെ ആന്‍റണി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :