വിവാദങ്ങളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍. ആന്‍ട്രിക്സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞരെ വിലക്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സത്യം അതേപടി നിലനില്‍ക്കുന്നുണ്ട് എന്ന് മാത്രമാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. ഐഎസ്ആര്‍ഒയുടെ ഭാവി പ്രവര്‍ത്തനങ്ങളാണ് മനസില്‍ ഇപ്പോഴുള്ളത്. 2012 പൂര്‍ത്തിയാക്കേണ്ട ദൌത്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഐഎസ്ആര്‍ഒയ്ക്ക് എല്ലാവരും അറിയുന്ന ഒരു സംസ്കാരവും കാഴ്ചപ്പാടും ഉണ്ടെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

വിലക്കിന് പിന്നില്‍ രാധാകൃഷ്ണന്‍ ആണെന്നും ചില വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്യുന്നതെന്നും മാധവന്‍ നായര്‍ ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :