വിമാനയാത്രക്കാരനെ തേള്‍ ആക്രമിച്ചു!

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വിമാനത്തില്‍ വച്ച് യാത്രക്കാരനെ തേള്‍ കുത്തി. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകുകയും ചെയ്തു. തിങ്കളാ‍ഴ്ച ചെന്നൈയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടാനിരുന്ന ഗള്‍ഫ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനെയാണ് തേള്‍ കുത്തിയത്. ആന്ധ്രാ സ്വദേശിയായ വിദ്യാസാഗറി(35)നാണ് തേളിന്റെ കുത്തേറ്റത്.

വിമാനത്തില്‍ ഇരിക്കുകയായിരുന്ന വിദ്യാസാഗര്‍ കോട്ടിന്റെ കീശയില്‍ കൈയിട്ടപ്പോള്‍, അതിനകത്തുണ്ടായിരുന്ന തേള്‍ കുത്തുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഇയാള്‍ കൈ കുടഞ്ഞപ്പോള്‍ തേള്‍ താഴെ വീണു. ഇതിനിടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് തേളിനെ കൊല്ലുകയും ചെയ്തു.

ജീവനക്കാര്‍ വിവരം പൈലറ്റിനെ അറിയിച്ചതോടെ വിമാനം പുറപ്പെടുന്നത് നിര്‍ത്തിവച്ചു. വിദ്യാസാഗറിന് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. 217 യാത്രക്കാരുണ്ടായിരുന്ന വിമാനം 30 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

വിദ്യാസാഗര്‍ മറ്റൊരു വിമാനത്തില്‍ ബഹ്‌റൈനിലേക്ക് പോകുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :