എയര്‍ ഇന്ത്യയുടെ നഷ്ടം 600 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൈലറ്റുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം 600 കോടി രൂപയായി. സമരത്തെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിനാലും ടിക്കറ്റ് റദ്ദാക്കുന്നതിലൂടെയുമാണ് കമ്പനിക്ക് നഷ്ടമുണ്ടാകുന്നത്.

പ്രതിദിനം അഞ്ച് കോടി രൂപയില്‍ താഴെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ 38 സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

അതേസമയം എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസിനുള്ള ബുക്കിംഗ് പുനരാരംഭിക്കുന്നുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ബുക്കിംഗ് നിര്‍ത്തിവച്ചിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. 130ഓളം എക്സിക്യൂട്ടീവ് പൈലറ്റുമാരുടെ സഹായത്തോടെയായിരിക്കും സര്‍വീസ് നടത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :