ചൈനയില്‍ വിമാനം റാഞ്ചാനുള്ള ശ്രമം തകര്‍ത്തു

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ചൈനയില്‍ വിമാനം റാഞ്ചാന്‍ നടത്തിയ ശ്രമം വിഫലമാക്കി. ആറ് പേര്‍ ചേര്‍ന്നാണ് ടിയാന്‍‌ഷിന്‍ എയര്‍ലൈന്‍സിന്റെ ജി എസ് 7554 വിമാനം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. യാത്രക്കാരും വിമാനജീവനക്കാരും ചേര്‍ന്ന് ഇവരെ കീഴപ്പെടുത്തുകയായിരുന്നു.

ഹോടന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് വിമാനം റാഞ്ചാന്‍ ശ്രമമുണ്ടായത്.

എന്നാല്‍ ജീവനക്കാരും യാത്രക്കാരും ഇടപെട്ട് അക്രമികളെ കീഴ്പ്പെടുത്തി. തുടര്‍ന്ന് വിമാനം ഹോടനില്‍ തന്നെ തിരിച്ചിറക്കി. റാഞ്ചികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :