പൊലീസുകാരനെ കുത്തിക്കൊന്ന ആളുടെ രേഖാ ചിത്രം പുറത്തു വിട്ടു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കൊല്ലം പാരിപ്പള്ളിയില്‍ വച്ച് പൊലീസുകാരനെ കുത്തിക്കൊന്ന പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. സംഭവം നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന എസ് ഐയുടെയും നാട്ടുകാരുടെയും വിവരണ ത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

കേസ്‌ അന്വേഷണത്തിന്‌ തിരുവനന്തപുരം ഐജിയുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചു. സംഘം ആറ്‌ യൂണിറ്റുകളായി തിരിഞ്ഞായിരിക്കും അന്വേഷണം.

അതിനിടെ പ്രതി ചെന്നൈ മലയാളിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ചെന്നൈ ആര്‍ ആര്‍ സ്ട്രീറ്റില്‍ തെരച്ചില്‍ നടക്കുന്നുണ്ട്. പ്രതി ഉപേക്ഷിച്ച് പോയ ഓ‌മ്നി വാനില്‍ നിന്ന് ചെന്നൈ എഡിഷന്‍ മലയാള ദിനപത്രം കണ്ടെത്തിയതാണ് പൊലീസ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :