ചെന്നൈ-ആലപ്പി എക്സ്പ്രസില്‍ തീപിടുത്തം. ട്രെയിനിനു പിന്നിലെ പാര്‍സല്‍ വാനില്‍ ആണ് തീ പടര്‍ന്നത്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പാര്‍സല്‍ വാനിലുണ്ടായിരുന്ന ഏതാനും സാധനങ്ങള്‍ കത്തി നശിച്ചു. ആളപായങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
ഈറോഡിനും തിരുപ്പൂരിനുമിടയില്‍ പെരുന്തുറയില്‍ എത്തിയപ്പോഴാണ് പാര്‍സല്‍ വാനില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ട്രെയിന്‍ നിര്‍ത്തി പാര്‍സല്‍ വാനും മറ്റു ബോഗികളുമായുള്ള ബന്ധം വേര്‍പെടുത്തി. ഉടന്‍ തന്നെ തീയണച്ചെന്ന് സേലം ഡിവിഷന്‍ റയില്‍വേ അധികൃതര്‍ അറിയിച്ചു.
തീപിടിക്കുന്ന തരത്തിലുള്ള വസ്‌തുക്കള്‍ പാര്‍സല്‍ വാനിലുണ്ടായതാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഈറോഡില്‍ നിന്ന് പകരം പാര്‍സല്‍ വാനെത്തിച്ച് അല്‍പസമയത്തിനകം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സേലം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉത്തരവിട്ടിട്ടുണ്ട്.