വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ആന്‍റി ഹൈജാക്ക് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി

വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 'ആന്‍റി ഹൈജാക്ക് ബില്‍ 2016' ലോക്സഭ പാസാക്കി. നേരത്തേ രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. ഭീഷണിപ്പെടുത്തി അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് റാഞ്ചലാ

ന്യൂഡല്‍ഹി, ആന്‍റി ഹൈജാക്ക് ബില്‍, വിമാന റാഞ്ചികള്‍ Newdelhi, Anti Hyjack Bill, Flight
ന്യൂഡല്‍ഹി| rahul balan| Last Modified തിങ്കള്‍, 9 മെയ് 2016 (20:02 IST)
വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 'ആന്‍റി ഹൈജാക്ക് ബില്‍ 2016' ലോക്സഭ പാസാക്കി. നേരത്തേ രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. ഭീഷണിപ്പെടുത്തി അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്
റാഞ്ചലായി കണക്കാക്കും. ഇത്തരത്തില്‍ വിമാന റാഞ്ചലിനിടെ ആരെങ്കിലും കൊല്ലപ്പെട്ടാൽ പ്രതിക്ക് വധശിക്ഷ ലഭിക്കും.

ഇത് കൂടാതെ വിമാനം റാഞ്ചാൻ ശ്രമിക്കുന്നവര്‍, പ്രേരണ നല്‍കുന്നവര്‍,
റാഞ്ചല്‍ ഭീഷണി മുഴക്കുന്നവര്‍ എന്നിവര്‍ക്ക്
ജീവപര്യന്തം തടവ് വരെ നല്‍കാനുള്ള കര്‍ശന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.

വിമാനം പുറപ്പെടാൻ വൈകുമ്പോഴും യാത്ര അനിശ്ചിതത്വത്തിലാകുമ്പോഴും വിമാന ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കവും റാഞ്ചല്‍ ശ്രമമായി കണക്കാക്കും. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് പുതിയ നിയമം തയാറാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വിമാന റാഞ്ചല്‍ രാഷ്ട്രീയ കുറ്റകൃത്യമായതിനാല്‍ മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ട
വിമാന റാഞ്ചല്‍ കേസിലെ പ്രതികളെ ബന്ധപ്പെട്ട രാജ്യം ആവശ്യപ്പെട്ടാല്‍ കൈമാറാമെന്നും നിയമം അനുശാസിക്കുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :