ജെഎന്‍യു സമരം: ആരോഗ്യനില വഷളായി; കനയ്യ കുമാര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

ജെഎന്‍യു സമരം: ആരോഗ്യനില വഷളായി; കനയ്യ കുമാര്‍ നിരാഹാരസമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ശനി, 7 മെയ് 2016 (11:21 IST)
ജവഹര്‍ലാല്‍ നെഹ്‌റു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തുടര്‍ന്നു വരികയായിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കനയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് നിര്‍ജ്ജലീകരണത്തിന് ചികിത്സ തേടിയ കനയ്യ ആശുപത്രി വിടുകയും നിരാഹാരസമരം അവസാനിപ്പിക്കുന്നതായി അറിയിക്കുകയുമായിരുന്നു. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

എയിംസില്‍ ചികിത്സ തേടിയ കനയ്യ ഡിസ്‌ചാര്‍ജ് ആയി. കനയ്യയോട് വിശ്രമിക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ചില വൈദ്യപരിശോധനകള്‍ക്ക് കനയ്യ വിധേയമായിരുന്നു. ഈ സാഹചര്യത്തില്‍ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന്‍ കനയ്യ തീരുമാനിക്കുകയായിരുന്നു. പക്ഷേ, സമരം തുടരുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കനയ്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ സര്‍വ്വകലാശാല നടപടി എടുത്തിരുന്നു. പിഴ ചുമത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരം ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :