ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 7 മെയ് 2016 (14:21 IST)
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്‌ടര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭയമാണെന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും ഒന്നായതു കൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് മോഡിയുടെ വിദ്യാഭ്യാസം സംബന്ധിച്ച പ്രശ്നം കോണ്‍ഗ്രസ് വലിയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരാത്തത്. ഹെലികോപ്‌ടര്‍ അഴിമതിയില്‍ സോണിയ ഗാന്ധിയെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യില്ല. അതിനു പകരമായി മോഡിയുടെ വിദ്യാഭ്യാസപ്രശ്നം കോണ്‍ഗ്രസ് ഉയര്‍ത്താതിരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മോഡി സര്‍ക്കാരിനു കീഴില്‍ അന്വേഷണം ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് വാഗ്‌ദാനം ചെയ്ത് ഭരണത്തിലേറി രണ്ടു കൊല്ലമായിട്ടും ഒരാളെപ്പോലും ജയിലിലാക്കിയിട്ടില്ല. 3600 കോടി അഴിമതി നടന്ന ഹെലികോപ്‌ടര്‍ ഇടപാടിന് ഉത്തരവാദികളായ സോണിയയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ കെജ്‌രിവാള്‍ മോഡിയെ വെല്ലുവിളിക്കുകയും ചെയ്തു.