ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കി ലെനോവോയും ആപ്പിള്‍ ഐഫോണും!

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനികളായി ലെനോവോയും ആപ്പിളും‍.

ന്യൂഡല്‍ഹി, ലെനോവോ, ആപ്പിള്‍ ഐഫോണ്‍ newdelhi, lenovo, apple iphone
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (15:16 IST)
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനികളായി ലെനോവോയും ആപ്പിളും‍. പുതിയ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ആപ്പിളിന്റെ ഐഫോണും ലെനോവോയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ലെനോവോയുടെ വിപണിയില്‍ 63 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

താരതമ്യേന വിലക്കുറവുള്ളതും മികച്ച ഫീച്ചറുകളുള്ളതുമായ ലെനോവോയുടെ മോഡലുകള്‍ വിപണിയില്‍ ജനപ്രിയമായത് കമ്പനിക്ക് ഗുണംചെയ്തു. എന്നാല്‍ ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര കമ്പനിയായ മൈക്രോമാക്‌സ്, ബ്ലാക്ക്‌ബെറി, സോണി, എല്‍ജി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളുടെ വിപണിയില്‍ കനത്ത തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ആപ്പിളും ഇന്ത്യന്‍ വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കി. 56 ശതമാനം വളര്‍ച്ചയോടെ രണ്ടാമത്തെ ബ്രാന്‍ഡ് ആയി ആപ്പിള്‍. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എട്ടാമത്തെ സ്ഥാനത്താണെങ്കിലും വലിയ കുതിച്ചുകയറ്റമാണ് ആപ്പിള്‍ ഇക്കാലയളവില്‍ ഉണ്ടാക്കിയത്. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ബ്രാന്‍ഡാണ് ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍.

ഇന്ത്യന്‍ വിപണി കൈയടക്കി വെച്ചിരുന്ന സാംസംഗ് 2015ലെ 66 ശതമാനം വിപണി വിഹിതത്തില്‍നിന്നു 2016ലെ ആദ്യ പാദത്തില്‍ 41 ശതമാനത്തിലേക്കു താഴ്ന്നു. എന്നാല്‍, ആപ്പിളിന്റെ വിപണി വിഹിതം 11 ശതമാനത്തില്‍നിന്നു 29 ശതമാനമായി ഉയര്‍ച്ച കൈവരിച്ചു. ഐഫോണ്‍5 ന്റെ വില കുറച്ചതാണ് വിപണിയില്‍ സ്വാധീനം സൃഷ്ടിക്കാന്‍ ആപ്പിളിനെ സഹായിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :