വിദ്യാഭ്യാസ അവകാശനിയമം സുപ്രീം‌കോടതി ശരിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആറു മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന്‌ ലക്‍ഷ്യമിടുന്ന വിദ്യാഭ്യാസ അവകാശ നിയമം സുപ്രീംകോടതി ഭരണഘടനാ ബഞ്ച്‌ ശരിവച്ചു. നിയമം ഭരണഘടനാപരമായി നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്‌ സംവരണം നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാരില്‍ നിന്ന്‌ ഗ്രാന്റ്‌ ലഭിക്കുന്ന എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌, സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന്‌ സുപ്രീംകോടതി വ്യക്‌തമാക്കി.

സ്വകാര്യ സ്‌കൂളുകളിലെ പ്രവേശന സീറ്റില്‍ 25% പാവപ്പെട്ട കുട്ടികള്‍ക്ക്‌ നീക്കിവയ്‌ക്കണമെന്ന വ്യവസ്‌ഥ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ ഈ ഉത്തരവ്‌. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശത്തെ ഹനിക്കുന്നതാണ്‌ ബില്ലെന്ന്‌ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :