ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കരുതെന്ന്‌ സര്‍ക്കാര്‍

കൊല്ലം| WEBDUNIA|
PRO
PRO
മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി ഉടന്‍ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍. ഫോറന്‍സിക്‌ പരിശോധനാഫലം പുറത്തുവരുന്നതുവരെ കപ്പല്‍ വിട്ടുകൊടുക്കരുതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

എന്റിക്ക ലെക്‌സിയിലെ ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാലെ തെളിവുകള്‍ നശിപ്പിച്ചോയെന്ന്‌ വ്യക്‌തമാകുകയുളളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കപ്പല്‍ വിട്ടുകൊടുക്കണമെന്ന കപ്പല്‍ ഉടമകളുടെ ആവശ്യം കൊല്ലം മജിസ്‌ട്രേറ്റ്‌ കോടതിയുടെ പരിഗണനയിലാണ്‌. കപ്പല്‍ വിട്ടുകൊടുക്കരുതെന്ന്‌ നഷ്‌ടപരിഹാര കേസ്‌ നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :