വരുണിനെ ശാസിച്ച് അമ്മ മനേക രംഗത്തെത്തി

ലഖ്‌നൗ| WEBDUNIA|
PTI
മകനെ ശാസിച്ച് അമ്മ രംഗത്തെത്തി. കഴിഞ്ഞദിവസം അമേഠിയിലെ രാഹുല്‍ ഗാന്ധി നടത്തിയ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച വരുണ്‍ ഗാന്ധിയെ വിമര്‍ശിച്ച് അമ്മയും പലിബിത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഗാന്ധി രംഗത്തെത്തി.

ഞാന്‍ അമേഠിയില്‍ പോയിട്ടുണ്ട്. അവിടുത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വരുണ്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമല്ല. നേരിട്ടു കാണാത്ത കാര്യങ്ങളെ കുറിച്ച് വരുണ്‍ സംസാരിക്കാന്‍ പാടില്ല. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതിന്റെ സത്യാവസ്ഥ മനസിലാക്കണം-മനേക പറഞ്ഞു.

വരുണ്‍ മത്സരിക്കുന്ന മണ്ഡലമായ സുല്‍ത്താന്‍പുര്‍ മണ്ഡലത്തില്‍ എന്‍ജിഒ പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു രാഹുല്‍ അമേഠിയില്‍ സ്ത്രീ ശാക്തീകരണത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങളെ വരുണ്‍ പുകഴ്ത്തിയത്.

ഈ പ്രവര്‍ത്തനങ്ങളെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വരുണ്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വരുണ്‍ താന്‍ നടത്തിയ പ്രവത്തനങ്ങളെ പ്രകീര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷം താന്‍ രാഹുലിനെയോ ഏതെങ്കിലും പാര്‍ട്ടിയെയോ പുകഴ്ത്തുകയല്ല ചെയ്തതെന്ന് വരുണ്‍ തിരുത്തിപ്പറയുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :