ബിജെപി അച്ചടക്കമുള്ള പാര്‍ട്ടി; മുലായംസിങ് യാദവ്

ലഖ്‌നൗ| WEBDUNIA|
PTI
ബിജെപി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്. മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ 111-മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുലായംസിങ്.

തന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അധികാര ദുര്‍വിനിയോഗവും അച്ചടക്കലംഘനവും കാട്ടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കവേയാണ് മുലായം ബിജെപിക്കാരെ വാഴ്ത്തിയത്. മുതിര്‍ന്ന സമാജ്‌വാദിപാര്‍ട്ടി നേതാവ് കെ.പി. യാദവും യുപി.മന്ത്രി പ്രശാന്ത് യാദവും തമ്മില്‍ ഈയിടെയുണ്ടായ പ്രശ്‌നങ്ങളെച്ചൊല്ലിയാണ് മുലായം മുന്നറിയിപ്പ് നല്‍കിയത്.

നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞത് അവരുടെ അച്ചടക്കം ഒന്നുകൊണ്ടുമാത്രമാണ്. അച്ചടക്കമില്ലാത്ത നേതാക്കളെയും അണികളെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :