രാഹുലിനെതിരെ പ്രചാരണത്തിനില്ലെന്ന് വരുണ്‍

ലക്നൌ| WEBDUNIA|
PTI
PTI
അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രചാരണത്തിനില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുവും ബിജെപി ജനറല്‍ സെക്രട്ടറിയുമായ വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍.

എതിരാളിക്കെതിരേ മോശമായി പെരുമാറില്ലെന്നും വരുണ്‍ പറഞ്ഞു. പിലിഭിത്ത് സിറ്റിംഗ് എംപിയാണ് വരുണ്‍. ഇത്തവണ അദ്ദേഹം സുല്‍ത്താന്‍പൂരിലേക്ക് ചേക്കേറുകയായിരുന്നു.

വരുണിന്റെ അമ്മ മനേകാ ഗാന്ധി പിലിഭിത്തില്‍ ആയിരിക്കും ഇത്തവണ മത്സരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :