ഇന്ത്യന്‍ ഗ്രാന്‍പ്രീ ഓപ്പണ്‍; സൈന, സിന്ധു സെമിയില്‍

ലഖ്‌നൗ| WEBDUNIA|
PRO
ഇന്ത്യന്‍ ഗ്രാന്‍പ്രീ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ നേവാളും, പിവി സിന്ധുവും സെമിയിലെത്തി.

സൈന ക്വാര്‍ട്ടറില്‍ ഇന്‍ഡൊനീഷ്യയുടെ ബെലാട്രിക്‌സ് മനുപുതിയെ കീഴടക്കി(21-15, 21-15). ഇന്‍ഡോനീഷ്യയുടെ തന്നെ ഹെരാ ദേശായിയെ തോല്‍പ്പിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം(21- 11,21-13). ശനിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ സുവാന്‍ ഡെങ്ങാണ് സൈനയുടെ എതിരാളി. സെമിയില്‍ ലിന്‍ഡാവെനി ഫനേത്രിയെ സിന്ധു നേരിടും.

പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത്, മലയാളിയായ എച്ച്.എസ്. പ്രണോയ്, ആദിത്യ പ്രകാശ് എന്നിവരും സെമി ഉറപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :