ബിജെപി യുവനേതാവ് വെടിയേറ്റ് മരിച്ചു

ലഖ്‌നൗ| WEBDUNIA| Last Modified വ്യാഴം, 20 മാര്‍ച്ച് 2014 (13:02 IST)
PRO
ഉത്തര്‍പ്രദേശില്‍ ബിജെപി യുവനേതാവ് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദ് നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിവെപ്പ് നടന്നത്.

ഭാരതീയ ജനതാ യുവ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിമല്‍ പാണ്ഡെ (26) ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഇതിനെതുടര്‍ന്ന് രോഷാകുലരായ അനുയായികള്‍ നഗരത്തില്‍ പലയിടത്തും ആക്രമണം നടത്തി. നിരവധി കടകള്‍ക്ക് നേരെ കല്ലേറുണ്ടായി.

പൊലീസെത്തി സുരക്ഷ ശക്തമാക്കി. അക്രമികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :