റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷിക്കണം: ബിജെപി

WEBDUNIA|
PRO
ഗുജറാത്ത് കലാപത്തെക്കുറിച്ച പ്രത്യേകാന്വേഷണ സംഘം (എസ് ഐ ടി) തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തായതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി പാര്‍ട്ടി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. അത്തരത്തില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനൊരു വിശുദ്ധിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന് തൊട്ടുമുമ്പ് സ്വവസതിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ മോഡി പ്രകോപനപരമായി സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാഷ്‌ട്രീയ താല്പര്യം മുന്‍‌നിര്‍ത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചതെന്നും ക്രമസമാധാനം നിയന്ത്രിക്കാന്‍ മോഡി യാതൊന്നും ചെയ്തില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

600 പേജുള്ള അന്വേഷണറിപ്പോര്‍ട്ട് 2010 മെയ് 12ന് തയ്യാറാക്കിയതാണ്. ഈ ആരോപണം പരോക്ഷമായി ശരിവയ്ക്കും വിധമാണ് എസ്ഐടി തലവന്‍ ആര്‍.കെ. രാഘവന്‍റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി രാജി വയ്ക്കണമെന്ന് സിപി‌എം നേതാവ് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :