നേതാക്കളെ തടഞ്ഞു, കേരളത്തില്‍ ബിജെപി പ്രതിഷേധം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
റിപ്പബ്ലിക് ദിനത്തില്‍ ലാല്‍ ചൌക്കില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മുതിര്‍ന്ന ബി ജെ പി നേതാക്കളെ ജമ്മു വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞതില്‍ സംസ്ഥാനത്ത് ബി ജെ പി പ്രതിഷേധിക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബി ജെ പി ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

ബി ജെ പി നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, അനന്ത് കുമാര്‍ എന്നിവരെയായിരുന്നു കശ്മീരില്‍ തിങ്കളാഴ്ച പൊലീസ് തടഞ്ഞത്. റിപ്പബ്ലിക്‌ ദിനത്തില്‍ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്താനുള്ള ഏകതായാത്രയുടെ ഭാഗമായി എത്തിയതായിരുന്നു ബി ജെ പി നേതാക്കള്‍.

ബിജെപി നേതാക്കളെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിച്ചില്ല. ഡല്‍ഹിയിലേക്ക്‌ മടങ്ങിപ്പോകാന്‍ അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ അത് നിഷേധിക്കുകയായിരുന്നു.

ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി സുഷമയുള്‍പ്പടെയുള്ള നേതാക്കള്‍ വിമാനത്താവളത്തിനകത്ത് ധര്‍ണ നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ഉപവാസം നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :