റായ്‌പൂരില്‍ 5 മാവോയിസ്റ്റ് അനുഭാവികള്‍ അറസ്റ്റില്‍

റായ്‌പൂര്‍| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (10:32 IST)
PRO
ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേര്‍ അറസ്റ്റിലായി.

ബീജാപൂര്‍ ജില്ലയില്‍ പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു.

സംഘടനയുമായി ബന്ധപ്പെട്ട ബാനറുകളും പോസ്റ്ററുകളും മറ്റും ഇവരില്‍ നിന്ന് കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ മാവോയിസ്റ്റുകള്‍ക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :