സിഐ നടത്തിയ ചര്‍ച്ചക്കിടെ ഭര്‍ത്താവിന്റെ അടിവയറിനു തൊഴിച്ച യുവതി അറസ്റ്റില്‍

തിരൂരങ്ങാടി| WEBDUNIA|
PRO
കുടുംബ പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചക്കിടെ ഭര്‍ത്താവിനെ മര്‍ദിച്ച യുവതിയെ അറസ്റ്റു ചെയ്തു. കോഡൂര്‍ സ്വദേശനിയായ ഇരുപത്തിരണ്ടുകാരിയെയാണ്‌ അറസ്റ്റ്‌ ചെയ്തു ജാമ്യത്തില്‍ വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഉച്ചയ്ക്ക്‌ ഒന്നിന്‌ തിരൂരങ്ങാടി സിഐ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ചെറുമുക്ക്‌ സ്വദേശിയായ യുവാവും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നം സംസാരിച്ചു തീര്‍ക്കാന്‍ യുവതിയുടെ പരാതിയില്‍ ഇരു കൂട്ടരെയും വിളിച്ചു ചേര്‍ത്തിരുന്നു.

യുവതി മലപ്പുറത്ത്‌ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്‌. വീട്ടുകാര്‍ മാനസികമായി പിഡിപ്പിക്കുകയാണെന്നാണ്‌ യുവതിയുടെ ആരോപണം. തിരൂരങ്ങാടി സിഐ ഓഫീസില്‍ ഭാര്യാഭര്‍ത്താക്കന്‍മാരും ഇവരുടെ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം എത്തിയിരുന്നു.

സംസാരത്തിനിടെ പ്രകോപിതയായ യുവതി ഭര്‍ത്താവിന്റെ ദേഹത്തു പിടിച്ച്‌ മുട്ടുകാല്‍ കൊണ്ട്‌ അടിവയറിന്‌ തൊഴിക്കുകയായിരുന്നുവത്രെ. ഇതോടെ സിഐയും രക്ഷിതാക്കളും ചേര്‍ന്ന്‌ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നുവെന്നുമാണ് സൂചന.

മര്‍ദനമേറ്റു അവശനിലയിലായ യുവാവിനെ ഉടനെ പോലീസുകാര്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിച്ചു. യുവാവിന്‌ സ്കാനിംഗിന്‌ വിധേയമാക്കിയിരുന്നു. യുവാവ്‌ കര്‍ണാടക ഗുല്‍ബര്‍ഗയില്‍ ബേക്കറി നടത്തുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :