എംകെ കുരുവിളയെ ഒരുമാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRD
PRO
വ്യവസായി എംകെ കുരുവിളയെ ഒരുമാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാറും പൊലീസും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കുരുവിളയ്‌ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ എടുക്കുന്നത് എന്തിനാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാന്‍ ഏഷ്യ കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്നു കാണിച്ച് കുരുവിള ഹൈക്കോടതിയില്‍ ഇടക്കാല ഹര്‍ജി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ചമഞ്ഞ് പറ്റിച്ചുവെന്ന എം കെ കുരുവിളയുടെ പരാതി ക്രൈംബ്രാഞ്ചിന് വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തന്റെ പരാതി ക്രൈംബ്രാഞ്ചിന് വിടണമെന്ന കുരുവിളയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :